ADVERTISEMENT

ദുബായ്∙ പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ എം. പി. മുസ്തഫൽ ഫൈസിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പുസ്തകങ്ങളും പ്രഭാഷണങ്ങളും സാമൂഹിക വൈജ്ഞാനിക സേവനങ്ങളുമാണ് ഗോൾഡൻ വീസാ ആദരത്തിനു വഴിയൊരുക്കിയത്. 10 വർഷത്തെ വീസ പതിച്ച പാസ്പോർട്ട് ദുബായ് താമസ - കൂടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ  ഫസ്റ്റ് ലഫ്. അഹ്‌മദ്‌ ഹസ്സൻ അൽ ജാബിറിൽ നിന്നു സ്വീകരിച്ചു. 

 

വളാഞ്ചേരി പുറമണ്ണൂരിലെ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ് അടങ്ങുന്ന മജ്‌ലിസ്  ദഅവത്തിൽ ഇസ്ലാമിയ്യയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമാണു മുസ്തഫൽ ഫൈസി.  12 വാള്യങ്ങളിലായി ഫൈസി തയാറാക്കിയ ഖുർആൻ വ്യഖ്യാനം ശ്രദ്ധേയമായ രചനകളിൽ ഒന്നാണ്. മുഹ്‌യിദീൻ മാല വ്യഖ്യാനം, ഇസ്‌ലാമും ഓറിയന്റലിസവും ത്രിമാന തീർഥം, മൗലിദാഘോഷം എന്നിയവയാണു മറ്റു പുസ്തകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com