ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് 2022 ഇന്റർകോണ്ടിനെന്റൽ പ്ലേ- ഓഫ് മത്സരങ്ങൾ ജൂൺ 13, 14 തീയതികളിൽ ദോഹയിൽ നടക്കും.

ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായുള്ള അവസാനത്തെ 2 സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിന് അൽ റയാനിലെ ലോകകപ്പ് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് സാക്ഷ്യം വഹിക്കുന്നത്. 13, 14 തീയതികളിൽ രാത്രി 9.00നാണ് മത്സരങ്ങൾ.

ജൂൺ 7ന് ദോഹയിൽ നടക്കുന്ന എഎഫ്‌സി പ്ലേ-ഓഫ് മത്സരത്തിലെ ജേതാവും പെറുവും തമ്മിലാണ് ജൂൺ 13ന് മത്സരിക്കുന്നത്. ഓസ്‌ട്രേലിയയും യുഎഇയും തമ്മിലാണ് എഎഫ്‌സി പ്ലേ ഓഫ് മത്സരം നടക്കുന്നത്.

 കോൻമിബോൾ യോഗ്യതയിൽ അഞ്ചാം സ്ഥാനത്താണ് പെറു. 14ന് കോൺകകാഫ് യോഗ്യതാ മത്സരത്തിൽ നാലാം സ്ഥാനം സ്വന്തമാക്കിയ കോസ്റ്റാറിക്കയും ഒഎഫ്‌സി ചാംപ്യൻമാരായ ന്യൂസിലൻഡും തമ്മിലാണ് മത്സരം. മത്സര ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഉ

ടൻ പ്രഖ്യാപിക്കും.

2020 ഡിസംബർ 18നാണ് അമീർ കപ്പ് ഫൈനൽ മത്സരത്തോടെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 

പ്രാദേശിക ക്ലബ്ബായ അൽ റയാന്റെ ആസ്ഥാനമാണ് സ്റ്റേഡിയം. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിൽ 6 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും റൗണ്ട്-16 ലെ ഒരു മത്സരത്തിനുമാണ് സ്റ്റേഡിയം വേദിയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com