ADVERTISEMENT

ദോഹ ∙ഫിഫ ലോകകപ്പ് ട്രോഫിയുടെ ലോക പര്യടനം തുടങ്ങി. ആദ്യമെത്തിയത് ദുബായിൽ. 54 രാജ്യങ്ങൾ സന്ദർശിക്കും. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ ഉൾപ്പെടെയാണ് ട്രോഫിയുടെ സന്ദർശനം.

 

ഇന്നലെ പര്യടനത്തിന് തുടക്കമിട്ട് ദുബായിൽ നടന്ന ആദ്യ ഇവന്റിൽ മുൻ ഫിഫ ലോകകപ്പ് ജേതാക്കളായ ഇകർ കാസിലാസ്, കാക എന്നിവർ  ലോകകപ്പ് അനുഭവങ്ങൾ പങ്കുവച്ചു. ആതിഥേയ രാജ്യമായ ഖത്തറിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കിയ ശേഷം ഇന്നലെയാണ് ലോക പര്യടനത്തിന് തുടക്കമിട്ടത്.

 

കത്താറയിൽ വർണാഭമായ പരിപാടികളോടെ ചൊവ്വാഴ്ച രാത്രി ട്രോഫിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം കഫു ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.  ലോക പര്യടനത്തിന് ശേഷം നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലേക്കാണ് ഇനി ട്രോഫി മടങ്ങി എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com