ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരവുമായി മുഹമ്മദ് അൽ മക്തൂമിന്റെ കവിത

maktom
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ് ഖലീഫയ്ക്കൊപ്പം.
SHARE

അബുദാബി∙ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കവിത പുറത്തിറക്കി.

ശാശ്വത സ്വർഗത്തിൽ എന്ന ശീർഷകത്തിലുള്ള കവിതയിൽ ഷെയ്ഖ് ഖലീഫയുടെ സവിശേഷതകൾ അക്കമിട്ട് വിവരിക്കുന്നുണ്ട്. നല്ല ശ്രോതാവ്, എളിമയുള്ളവൻ, ഉദാരമനസ്കൻ, ജനകീയൻ, നേരിട്ട് ആശയവിനിമയം നടത്തുന്ന വ്യക്തി,  പൈതൃകത്തിന്റെ യഥാർഥ വാഹകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹമെന്ന് വിവരിക്കുന്നു.

തന്റെ ഉപദേഷ്ടാവിയിരുന്ന ഷെയ്ഖ് ഖലീഫയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയതോടൊപ്പം  ആത്മശാന്തിക്കായി  പ്രാർഥിക്കുന്നുണ്ട്.  രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക്  നയിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വേർപാടിൽ യുഎഇ ദുഃഖിക്കുന്നുവെന്നും കുറിച്ചു.

പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുള്ള പിന്തുണയോടെയാണ് കവിത അവസാനിക്കുന്നത്. ഭരണാധികാരിയെ അനുസരിക്കുന്നത് കടമയായതിനാൽ സ്നേഹത്തോടും സത്യസന്ധതയോടും കൂടി  അദ്ദേഹത്തിന് കൂറും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും വ്യക്തമാക്കുന്നു. പുതിയ ഭരണാധികാരിയുമൊത്തുള്ള ചിത്രത്തോടൊപ്പമാണ് കവിത ട്വീറ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA