ADVERTISEMENT

ദുബായ് ∙ ഭക്ഷ്യോത്പന്നങ്ങളിൽ ഗ്ലൂട്ടിൻ കണ്ടെത്തുന്നതിനുള്ള സേവനം സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) വികസിപ്പിച്ചെടുത്തതായി ദുബായ് മുനിസിപാലിറ്റി അറിയിച്ചു. എൻസൈം-ലിങ്ക്ഡ് ഇമ്യൂണോസോർബന്റ് അസ്സെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഭക്ഷ്യോത്പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

ഡിസിഎൽ ആണ് ഭക്ഷണങ്ങളിലെ ഗ്ലൂട്ടിൻ പെട്ടെന്ന് കണ്ടെത്തുന്നതിനുള്ള സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ ലാബ്.  സുരക്ഷയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ ഡിസിഎൽ പതിപ്പിക്കുന്ന ശ്രദ്ധ വളരെ കാര്യക്ഷമമാണെന്നും അറിയിച്ചു. 

ഉൽപന്ന ലേബൽ (ഗ്ലൂട്ടിൻ-ഫ്രീ), ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇടപെടുന്നതിലൂടെ ഡിസിഎൽ ഉപഭോക്താവിന് മികച്ച സേവനം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com