ADVERTISEMENT

ദോഹ ∙ ഖത്തറില്‍ പൊടിക്കാറ്റ് ശക്തം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹ നഗരത്തില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റാണ്. പൊടിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദൂരക്കാഴ്ച മിക്ക സമയങ്ങളിലും പൂജ്യത്തിലെത്തി. കാറ്റ് ശക്തമാകുന്നതും തിരമാലകള്‍ പ്രക്ഷുബ്ധമാകുന്നതും മൂലം കടലിലും ദൂരക്കാഴ്ച കുറയും. 

വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 13നും 23 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 31 നോട്ടിക്കല്‍ മൈലുമാണ്. ഇന്നത്തെ പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആണ്. 

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആസ്തമ, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്‍ക്കുന്നതും ഒഴിവാക്കണം. ഇന്നു മുതല്‍ ഈ ആഴ്ച അവസാനം വരെ കനത്ത കാറ്റുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com