ADVERTISEMENT

ജിദ്ദ ∙ സൗദിയിലെ റിയാദ്, മക്ക തുടങ്ങിയ പ്രവിശ്യകളിൽ ഇന്ന് (17) അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പു നൽകി. കുട്ടികളും രോഗികളും പ്രായമായവരും പരമാവധി പുറത്തിറങ്ങരുതെന്ന് സൗദി ആരോഗ്യമന്ത്രാലയവും അറിയിച്ചു.

റിയാദ് പ്രവിശ്യയിലെ ഭൂരിപക്ഷം നഗരങ്ങളിലും, കിഴക്കൻ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും, മക്ക, മദീന, നജ്റാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com