ADVERTISEMENT

ജിദ്ദ ∙ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി എ.പി. അബ്ദുല്ലക്കുട്ടി വിളിച്ചു ചേർത്ത യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു. കെഎംസിസി, ഒഐസിസി, നവോദയ, ഹജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു.

എന്നാൽ, ജിദ്ദയിലെ ബിജെപി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐഒഎഫ്) ആണ് തങ്ങളെ ക്ഷണിച്ചത്. കോൺസുലേറ്റോ കേന്ദ്ര ഹജ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ അബ്ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാത്തതാണ് യോഗം ബഹിഷ്കരിക്കാൻ കാരണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com