ADVERTISEMENT

ദുബായ് ∙ സ്ഥാപനം തുടങ്ങാൻ അതിവേഗം അനുമതി നൽകുന്ന സംവിധാനം നിലവിൽ വന്ന 2017നു ശേഷം 32,564 ലൈസൻസുകൾ അനുവദിച്ചതായി ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അറിയിച്ചു. 

'ദുബായിൽ നിക്ഷേപിക്കുക'  എന്ന സംവിധാനത്തിലൂടെയാണ് അതിവേഗ ലൈസൻസ് ലഭ്യമാക്കുന്നത്.  സൈറ്റ്: invest.dubai.ae. 

ലൈസൻസ് ലഭിച്ചവരിൽ കൂടുതൽ പേരും തിരഞ്ഞെടുത്തത് ബർദുബായ് മേഖലയാണ്-27,200  ലൈസൻസുകൾ. 

അൽ ഫഹീദി, ബുർജ് ഖലീഫ, അൽമറർ, പോർട് സഈദ്, ട്രേഡ് സെന്റർ വൺ, നായിഫ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, കരാമ, മൻഖൂൽ, ഗർഹൂദ് എന്നിവയാണ് പ്രിയപ്പെട്ട മേഖലകൾ. 

ബിസിനസ് സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള ക്വാട്ടയും നിശ്ചയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com