ADVERTISEMENT

അബുദാബി∙ മലയാളി സമാജം ഭരണ സമിതി തിരഞ്ഞെടുപ്പ് 26ന് നടക്കും. ഇന്നുകൂടി നാമനിർദേശ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി 22 രാത്രി 6 മുതൽ 9 വരെ. 23ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 24ന് സ്ഥാനാർഥികളെ പരിചയപ്പെടുത്തും.

26ന് രാത്രി 8 മുതൽ 11 വരെ ജനറൽബോഡിയും വോട്ടെടുപ്പും. ശേഷം വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. യുഎഇയിൽ അംഗീകൃത സംഘടനകളുടെ ഭാരവാഹികൾക്ക് മത്സരിക്കാൻ അർഹതയില്ല. ഒരു വർഷത്തിനകം അച്ചടക്ക നടപടിക്ക് വിധേയരായവർക്കും മത്സരിക്കാനാവില്ല. ഒരു വർഷത്തെ വരിസംഖ്യ മുൻകൂർ അടച്ച അംഗങ്ങൾക്ക് മത്സരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com