ADVERTISEMENT

അബുദാബി∙ ലോക രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ എത്തിക്കുന്നതിന് അബുദാബിയിൽ ഒരുക്കിയ വാക്സീൻ കേന്ദ്രത്തെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്. ഓരോ വാക്സീനും അനുയോജ്യമായ താപനില ക്രമീകരിച്ച് സൂക്ഷിക്കുകയും ആവശ്യാനുസരണം വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന യുഎഇ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചതായും പറഞ്ഞു.

 

അബുദാബി കിസാഡിലെ അത്യാധുനിക അൾട്രാ കോൾഡ് സ്റ്റോറേജ് കേന്ദ്രം സന്ദർശിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ബിൽ ഗേറ്റ്സ് തന്നെ പുറത്തിറക്കിയ വിഡിയോയിലാണ് യുഎഇയെ വാനോളം പുകഴ്ത്തിയത്. വിപുലമായ വിതരണ ശൃംഖല വഴി ഏപ്രിൽ വരെ 60 രാജ്യങ്ങളിലേക്ക് 26 കോടി ഡോസ് വാക്സീനുകൾ എത്തിച്ചു. ലക്ഷക്കണക്കിന് വാക്സീനുകൾ ഒരിടത്ത് ശേഖരിച്ചിരിക്കുന്നത് കാണാൻ തന്നെ കൗതുകമാണെന്നും പറഞ്ഞു. +8 മുതൽ -30 ഡിഗ്രി വരെ താപനിലയിൽ 12 കോടിയിലധികം വാക്‌സീനുകൾ ഉൾക്കൊള്ളാൻ കഴിയും.

 

യുഎഇയിൽ രൂപീകരിച്ച ഹോപ് കൺസോർഷ്യം വിവിധ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വാക്സീൻ ശേഖരിച്ച് മതിയായ താപനിലയൽ സൂക്ഷിച്ച് ഓരോ രാജ്യത്തിനും ആവശ്യാനുസരണം എളുപ്പത്തിൽ എത്തിച്ചുകൊടുക്കുന്നു. വാക്സീൻ സംഭരണം, വിതരണം, ഗതാഗതം എന്നിവയെല്ലാം ഹോപ് ആണ് നിർവഹിക്കുക. ലോകത്തിന്റെ മൂന്നിൽ രണ്ടു സ്ഥലങ്ങളും അബുദാബിയിൽനിന്ന് നാലര മണിക്കൂർ വിമാന യാത്രാ അകലത്തിലായതിനാൽ വിതരണം സുഗമമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com