ADVERTISEMENT

ഷാർജ ∙ പരിസ്ഥിതി മന്ത്രാലയം യുഎഇയിലെ അധ്യാപകർക്കായി ഏർപ്പെടുത്തിയ മികച്ച അധ്യാപക പ്രൊജക്ടിനുളള പുരസ്കാരത്തിന് ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ അധ്യാപകൻ ഫവാസ് അബ്ദുൽ സത്താർ അർഹനായി. ഇപിഎഇ ചെയർപേഴ്സൻ ഷെയ്ഖ ഹന്നാ സെയ്ഫ് അൽ സുവൈദി പുരസ്കാരം സമ്മാനിച്ചു. ജല–വൈദ്യുതി ഉപഭോഗത്തിലെ യുക്തി വൽക്കരണം എന്ന വിഷയത്തിലുള്ള പ്രൊജക്ടിനാണ് ഫവാസ് അബ്ദുൽ സത്താർ ജേതാവായത്.

 

award-for-mallu-teachers-uae

ജലവൈദ്യുതിയുടെ ഉപഭോഗം കുറക്കുന്നതിന് ശസ്ത്രീയവും പ്രായോഗികവുമായ സംവിധാനങ്ങൾ ആവിഷ്ക്കരിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവൽക്കരണം സംഘടിപ്പിക്കുകയും ജല-വൈദ്യുതി ഉപഭോഗത്തിന് ശാസ്ത്രീയവും യുക്തിഭദ്രവുമായ സംവിധാനങ്ങൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കുകയും ചെയ്ത ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവരും പ്രത്യേക പുരസ്കാരത്തിന് അർഹരായി.

 

ഷാർജ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് എമിറേറ്റ്സ് ഫൗണ്ടേഷൻ ഫോർ സ്കൂൾ എജ്യൂക്കേഷൻ, പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി, എജ്യുക്കേഷൻ കൗൺസിൽ ആൻഡ് നോളജ്, ഹ്യുമൻ ഡവലപ്മെന്റ് അതോറിറ്റി ദുബായ്, ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി, യൂണിവേഴ്സിറ്റീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിസ്ഥിതി മന്ത്രാലയം ജേതാക്കളെ തിരഞ്ഞെടുത്തത്.

 

ഫവാസ് അബ്ദുൽ സത്താറിനെ പെയ്സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം തുടങ്ങിയവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com