ADVERTISEMENT

ദുബായ് ∙ പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കാനാകാതെ വിഷമിപ്പിക്കുന്നവർക്ക് ആശ്വാസമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് സേവാ ക്യാംപ്. ഞായറാഴ്ച (29.05.2022) ദുബായിലും വടക്കൻ എമിറേറ്റുകളിലുമാണ് ക്യാംപ് നടക്കുക. 

ദുബായിലും വടക്കൻ എമിറേറ്റുകളിലും സ്ഥിതി ചെയ്യുന്ന 6 ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിലാണ് ക്യാംപ് നടക്കുക. ഇന്ത്യൻ പ്രവാസികളിൽ നിന്ന് പാസ്‌പോർട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും വർധിച്ച ആവശ്യം പരിഗണിച്ചാണ് പാസ്‌പോർട്ട് സേവാ ക്യാംപ് സംഘടിപ്പിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

അപേക്ഷകർ ഓൺലൈനില്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സഹായ രേഖകൾ സഹിതം ബിഎൽഎസ് കേന്ദ്രങ്ങളിൽ സമർപ്പിക്കണം. വോക് ഇൻ അടിസ്ഥാനത്തിലാണ് സേവനം ലഭിക്കുക. ഇതിന് മുൻകൂട്ടി അപോയിന്റ്മെന്റ് എടുക്കേണ്ടതില്ല. ആദ്യം വരുന്നവർക്ക് ആദ്യം സേവനം ലഭ്യമാകും. തെളിവുകൾ രേഖകളായി കൊണ്ടുവരുന്ന കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

പരിഗണനയിൽ വരുന്ന കേസുകൾ

∙ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകളും ഇൗ വർഷം ഒാഗസ്റ്റ് 31നകം കാലാവധി കഴിയുകയും ചെയ്യുന്ന പാസ്പോർട്ടുകൾ.

∙ രോഗചികിത്സ, മരണം തുടങ്ങിയ അടിയന്തര കേസുകൾ.

∙ പാസ്പോർട്ട് അടിയന്തരമായി പുതുക്കേണ്ടവ. വീസ റദ്ദാക്കപ്പെട്ടവ. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള വീസ പതിക്കാനുള്ളവ.

∙ വിദേശ രാജ്യങ്ങളിലേയ്ക്കോ ഇന്ത്യയിലേയ്ക്കോ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാനുള്ളവരുടെ പാസ്പോർട്ട്.

∙ എമർജൻസി സർടിഫിക്കറ്റ്/ ഔട്ട് പാസ് ആവശ്യമുള്ളവ.

∙ പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിച്ചതോ ആയ കേസുകൾ.

∙ വിദ്യാഭ്യാസ കാര്യങ്ങൾക്ക് എൻആർെഎ സർടിഫിക്കറ്റുകൾ ആവശ്യമുള്ളവ.

∙ പിസിസി (അടിയന്തര ജോലി, ഇമിഗ്രേഷൻ ആവശ്യങ്ങൾക്ക്. 

∙ ഇന്ത്യയിൽ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് അടിയന്തരമായി പുതുക്കേണ്ടവ, വിദേശ രാജ്യങ്ങളിൽ സ്റ്റുഡന്റ് വീസ ലഭിക്കാനുള്ളവ.

പാസ്പോര്‍ട്ട് സേവാ ക്യാംപുകൾ നടക്കുന്ന 6 കേന്ദ്രങ്ങൾ

1. അൽ ഖലീജ് സെന്റർ

യൂണിറ്റ് നമ്പർ 118 -119, മെസ്നൈൻ ഫ്ലോര്‍, അൽ െഎൻ സെന്ററിന് മുൻവശം, മൻഖൂൽ റോഡ്, ബർ ദുബായ് (പാസ്പോർട് ആൻഡ് വീസാ വിഭാഗം). 

2. ദെയ്റ സിറ്റി സെന്റർ

ഷോപ്പ് നമ്പർ 13,  ഗ്രൗണ്ട് ഫ്ലോർ, സീനാ ബിൽഡിങ്(ബഡ് ജറ്റ് റെന്റ് എ കാർ കെട്ടിടം), ദെയ്റ സിറ്റി സെന്ററിന് മുൻവശം, ദെയ്റ, ദുബായ്.

3. പ്രീമിയം ലോഞ്ച് സെന്റർ.

507, ഹബീബ് ബാങ്ക്, എജി സൂറിച് അൽ ജൗറ ബിൽഡിങ്, ബാങ്ക് എജി സ്ട്രീറ്റ്, എഡിസിബിക്ക് അടുത്ത്, ബർ ദുബായ്.

4. ഷാർജ എച്ച്എസ് ബിസി സെന്റർ

ഒാഫീസ് നമ്പർ.11, മെസ് നൈൻ ഫ്ലോർ, അബ്ദുൽ അസീസ് മാജിദ് ബിൽഡ‍ിങ്, കിങ് ഫൈസൽ സ്ട്രീറ്റ്, ഷാർജ

5. ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ

ക്രിസ്ത്യൻ പള്ളികള്‍ക്ക് അടുത്ത്, അൽ മനാക് ഏരിയ.

6. ഉമ്മുൽഖുവൈൻ

ഷോപ്പ് നമ്പർ: 14, അൽ അബ്ദുൽ ലത്തീഫ് സർഉൗനി ബിൽഡിങ് (ഡിെഎബി ബിൽഡിങ്), കിങ് ഫൈസൽ റോഡ്, ഉമ്മുൽഖുവൈൻ. 

തിയതിയും സമയവും: ഇൗ മാസം 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ടോക്കൺ ഉച്ചയ്ക്ക് 2 വരെയാണ് ലഭിക്കുക. വിവരങ്ങൾക്ക്: പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര (പിബിഎസ് കെ) ടോൾ ഫ്രീ നമ്പർ: 80046342, passport.dubai@mea.gov.in; vcppt.dubai@mea.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com