ADVERTISEMENT

റിയാദ്∙ തുർക്കി ഉൾപ്പെടെ അഞ്ചു രാജ്യങ്ങള്‍ സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജൂൺ ആദ്യം തന്നെ യാത്ര നടക്കുമെന്നാണു കരുതുന്നത്. തുർക്കിയെ കൂടാതെ, സൈപ്രസ്, ഗ്രീസ്, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളായിരിക്കും കിരീടാവകാശി സന്ദർശിക്കുക.

മേഖലാ, ആഗോള പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും ഊര്‍ജ, വ്യാപാര മേഖലകളില്‍ കരാറുകള്‍ ഒപ്പുവയ്ക്കാനും ലക്ഷ്യമിട്ടാണു സന്ദർശനം.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ മാസം സൗദി അറേബ്യ സന്ദര്‍ശിച്ചു ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും കിരീടാവകാശിയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണു സൗദി തുര്‍ക്കി ബന്ധം സാധാരണ നിലയിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com