ADVERTISEMENT

ദോഹ∙ ലോകത്തിലെ ഏറ്റവും  കാര്യക്ഷമതയുള്ള സമുദ്ര ഗേറ്റ് വേകളുടെ പട്ടികയിൽ ഹമദ് തുറമുഖം മൂന്നാമത്.

ലോക ബാങ്കിന്റെയും 2021 ലെ എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ 370 അംഗ കണ്ടെയ്‌നർ പോർട്ട് പ്രകടന സൂചികയിലുമാണു ഹമദ് തുറമുഖം മുൻനിരയിലെത്തിയത്. 

 കഴിഞ്ഞ വർഷം ഓരോ ലോഡിങ്ങിനും അൺലോഡിങ്ങിനുമായി തുറമുഖത്തു കപ്പലുകൾ ചെലവഴിക്കുന്ന മണിക്കൂറുകളും സൂചിക പരിഗണിക്കുന്നുണ്ട്. 

 ആഗോളതലത്തിലുള്ള എല്ലാ സമുദ്ര തുറമുഖങ്ങളിലും കപ്പലുകളുടെ കനത്ത തിരക്കാണു അനുഭവപ്പെട്ടത്

.   2021 ൽ ഹമദ് തുറമുഖത്തു 1,750 കപ്പലുകളാണ് എത്തിയത്. 1.54 ദശലക്ഷം ടിഇയുഎസ്, 13 ലക്ഷം ടൺ കാർഗോ, 26,72,000 ടൺ ജനറൽ കാർഗോ, 4,55,000 കന്നുകാലികൾ, 7,22,000 യൂണിറ്റ് വാഹനങ്ങളും ഉപകരണങ്ങളും മറ്റുമാണ് തുറമുഖം കൈകാര്യം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com