ADVERTISEMENT

 മനാമ ∙ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17ന് നടക്കുന്ന നേതൃത്വ പരിശീലന ക്യാംപും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പനായിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ  ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.

 

 യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.സി. ഷമീമും ദേശീയ ജനറൽ സെക്രട്ടറി  ഗഫൂർ ഉണ്ണികുളവും ക്യാംപിനെ പറ്റി വിശദീകരിച്ചു. ബഹ്റൈ‍ൻ ഒഐസിസി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജാലിസ് കുന്നത്തുകാട്ടിൽ, കോഴിക്കോട് ജില്ല വൈസ് സീനിയർ വൈസ് പ്രസിഡന്റ് അസൈനാർ ഉള്ളൂർ, രവി പേരാമ്പ്ര,

സത്താർ എരമംഗലം, പ്രഭുൽ ദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

 

ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുബീഷ് കോക്കല്ലൂർ സ്വാഗതവും ട്രഷറർ ആലിക്കോയ പുനത്തിൽ നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com