ADVERTISEMENT

ദുബായ് ∙ വേണമെന്നു വച്ചാൽ കൈതച്ചക്ക (പൈനാപ്പിൾ) 'നിലംതൊടാതെ' നൂറുമേനി സമ്മാനിക്കുമെന്നു തെളിയിച്ച് സ്വദേശി കർഷകൻ. മരുഭൂമിക്കു മെരുങ്ങാത്ത കൈതച്ചക്ക കൃഷിക്ക് ൈഹഡ്രോപോണിക് വിദ്യയിലൂടെ വേരോട്ടമേകിയാണ് ഹരിത ചരിത്രം രചിച്ചത്. അൽ അവീർ മരുഭൂമിയിലെ 4 ഹരിതഗൃഹങ്ങളിൽ വിളഞ്ഞത് 3 മുതൽ 5 കിലോവരെയുള്ള 4,000ൽ ഏറെ പൈനാപ്പിൾ. ഓരോ വർഷവും വിളവ് ഒന്നിനൊന്നു മെച്ചം. 

നിശ്ചിത താപനിലയും ഈർപ്പവും നിലനിർത്തി സസ്യവളർച്ച ത്വരിതപ്പെടുത്തുന്ന ഹരിതഗൃഹവും (ഗ്രീൻഹൗസ്) മനസ്സുമുണ്ടെങ്കിൽ കൈതച്ചക്ക കൃഷിയിൽ നിന്നു  നേട്ടമുണ്ടാക്കാമെന്ന് കർഷകനും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് അൽ ബന്ന പറയുന്നു. താപനില, പ്രകാശം, വായു സഞ്ചാരം, ഈർപ്പം എന്നിവ കൃത്യമായി നിയന്ത്രിച്ചാൽ ഹരിതഗൃഹത്തിൽ തുറസ്സായ സ്ഥലത്തേക്കാൾ ആരോഗ്യത്തോടെ ചെടികൾ വളരും. 

'തട്ടിറങ്ങി' ഹരിതവിപ്ലവം  ഹൈഡ്രോപോണിക്

എയ്റോപോണിക് കാർഷിക മുന്നേറ്റത്തിലൂടെ പച്ചക്കറിയും പഴങ്ങളും വിളയിക്കുന്നത് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്യാപകമാകുകയാണ്. 

പടുകൂറ്റൻ തട്ടുകളിൽ കൃഷിനടത്തി ആയിരക്കണക്കിനു ടൺ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കാം. തക്കാളി, വിവിധയിനം തണ്ണിമത്തൻ, സ്ട്രോബറി, നാരങ്ങ, ഓറഞ്ച്, ചീര ഉൾപ്പെടെയുള്ള ഇലവർഗങ്ങൾ, കാപ്സിക്കം, കുക്കുമ്പർ, കൂൺ എന്നിങ്ങനെ യുഎഇ വിപണിയിൽ ആവശ്യക്കാരേറെയുള്ള നൂറോളം ഇനങ്ങൾ വിളയിക്കാമെന്നു തെളിയിച്ചു. 

അബുദാബി ഉൾപ്പെടെ രാജ്യത്തെ 177ൽ ഏറെ േകന്ദ്രങ്ങളിൽ ഹൈഡ്രോപോണിക് രീതിയിൽ കൃഷി ചെയ്യുന്നു. പരമ്പരാഗത കൃഷിരീതിയേക്കാൾ 4 ഇരട്ടി വിളവ് ലഭിക്കും. 

ഹൈഡ്രോപോണിക് രീതിയിൽ ചെടികളുടെ വേര് വെള്ളത്തിൽ മുങ്ങിയിരിക്കും. എയ്റോപോണിക് സംവിധാനത്തിൽ മുങ്ങില്ല. പ്രത്യേകതരം തട്ടുകളിലെ അറകളിലാണു െചടികൾ വളരുക.

ചെടികളുടെ  വേരിലും കാണ്ഡത്തിലും പോഷക സമ്പുഷ്ടമായ ജലമിശ്രിതം നിശ്ചിത സമയങ്ങളിൽ സ്പ്രേ ചെയ്യുന്നു. 

ഇസ്രയേൽ, യുകെ, ബ്രസീൽ, ഡെൻമാർക്ക്, സിംഗപ്പൂർ, ഓസ്ട്രേലിയ, യുറഗ്വായ് എന്നിവയടക്കം 40 രാജ്യങ്ങളുടെ സഹകരണത്തോടെ കാർഷിക മേഖലയിൽ വൻ പദ്ധതികൾക്കു തയാറെടുക്കുകയാണ് യുഎഇ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com