ADVERTISEMENT

ദുബായ് ∙ ആഫ്രിക്കൻ യുവതിക്ക് 'ലിഫ്റ്റ്' വാഗ്ദാനം ചെയ്ത് പീ‍ഡനത്തിനിരയാക്കിയ കേസിൽ ഡ്രൈവർക്ക് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 43 കാരനായ പ്രതി യുവതിയെ അയാളുടെ കമ്പനി വാഹനത്തിൽ അൽ ഐനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുപോയാണ് പീ‍ഡനത്തിനിരയാക്കിയത്. ഡ്രൈവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആഫ്രിക്കൻ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സംഭവം യുവതി വിവരിക്കുന്നതിങ്ങനെ...

സംഭവ ദിവസം പുലർച്ചെ അൽ ഐനിലേക്ക് പോകാൻ വേണ്ടി യുവതി റോഡരികിൽ നിൽക്കുമ്പോള്‍ പ്രതി കമ്പനിയുടെ പിക്കപ്പ് വാഹനത്തിൽ അവിടെയെത്തുകയായിരുന്നു. ആരെയാണ് കാത്തുനിൽക്കുന്നതെന്നും എവിടേയ്ക്കാണ് പോകേണ്ടതെന്നും അയാൾ യുവതിയോട് തിരക്കി. അൽ െഎനിലേക്കാണെന്ന് പറഞ്ഞപ്പോൾ, അവിടെ കൊണ്ടുവിടാമെന്ന് പറയുകയും യുവതി സഹായം സ്വീകരിക്കുകയുമായിരുന്നു. 

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഇയാൾ വാഹനം റോഡരികിൽ നിർത്തി. ആളൊഴിഞ്ഞ സ്ഥലമാണെന്നും ലൈംഗികബന്ധത്തിലേർപ്പെടാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. എതിർത്തപ്പോൾ പീഡനത്തിനിരയാക്കുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ട പെൺകുട്ടി, മറ്റൊരു വാഹനത്തിൽ കയറി. ആ ഡ്രൈവറുടെ സഹായത്തോടെ സംഭവം പൊലീസിൽ അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും, വൈകാതെ ഡ്രൈവറെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com