സർക്കാർ സ്കൂളിൽ സ്വദേശികൾക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതി

sheikh-mohammed
SHARE

അബുദാബി∙ അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ സ്കൂളിൽ കൂടുതൽ സ്വദേശികൾക്കു സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന അജ്‌യാൽ സ്കൂൾ പദ്ധതി യുഎഇ പ്രഖ്യാപിച്ചു. നിലവിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന സ്വദേശികൾക്കു സർക്കാർ സ്കൂളിൽ ചേരാൻ അവസരമൊരുക്കുകയാണു ലക്ഷ്യം.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്റെ ഭാഗമായാണു പുതിയ സ്കൂൾ തുറക്കുന്നത്.

സ്വകാര്യ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ 3 വർഷത്തിനകം 28 സർക്കാർ സ്കൂളുകൾ തുറന്നു 14,000 പൗരന്മാർക്കു ലോകോത്തര വിദ്യാഭ്യാസത്തിന് അവസരമൊരുക്കും. വർഷത്തിൽ 10 സ്കൂളുകൾ വീതമാണ് തുറക്കുക. കുട്ടികളുടെ ഫീസും അനുബന്ധ ചെലവുകളുമെല്ലാം സർക്കാർ ‍വഹിക്കും.

ദേശീയ, രാജ്യാന്തര സിലബസ് അനുസരിച്ചായിരിക്കും പഠനം. പ്രാദേശിക സിലബസിൽ അറബിക്, ഇസ്ലാമിക് എജ്യുക്കേഷൻ, മോറൽ എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ് എന്നിവ നിർബന്ധമായിരിക്കും. താലീം, അൽദാർ എജ്യുക്കേഷൻ, ബ്ലൂം എജ്യുക്കേഷൻ എന്നിവയ്ക്കായിരിക്കും നടത്തിപ്പ് ചുമതല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS