ADVERTISEMENT

ദോഹ∙ വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിൽ ഒറ്റ ദിനത്തിൽ വിറ്റത് 235 കാറുകൾ.

ഇതുവരെ നടത്തിയ ഓൺലൈൻ ലേലത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസത്തിൽ തന്നെ ഇത്രയധികം കാറുകളുടെ വിൽപന നടക്കുന്നത്. 19,62,550 റിയാലാണ് ആദ്യ ദിവസത്തെ വിൽപന മൂല്യമെന്ന് ദോഹ നഗരസഭ ജനറൽ കൺട്രോൾ സെക്​ഷൻ മേധാവി ഹമദ് സുൽത്താൻ അൾ ഷഹ് വാണി പറഞ്ഞു. മസാദ് ഖത്തർ ആപ്ലിക്കേഷനിലൂടെയാണ് 2 ദിവസത്തെ ലേലം നടന്നത്. 

   ഇതു ആറാം തവണയാണ് ഓൺലൈൻ ലേലം നടക്കുന്നത്. ആദ്യ തവണ 46 കാറുകൾ 3,41,950 റിയാലിനാണ് വിറ്റത്. രണ്ടാം തവണ 48 കാറുകൾ 3,34,300 റിയാലിനും മൂന്നാം തവണ 47 കാറുകൾ 5,76,000 റിയാൽ, 4-ാം തവണ 48 കാറുകൾ 4,16,900 റിയാൽ, 5-ാമത് 46 കാറുകൾ 2,93,400 റിയാലിനുമാണ് വിൽപന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com