കുവൈത്ത്∙ ഭവൻസ് സ്കൂൾ കുവൈത്തിൽ 2022-23 അധ്യയനവർഷത്തേക്കുള്ള സ്റ്റുഡന്റസ് പാർലമെന്റ് രൂപീകരിച്ചു. 4 മുതൽ 12 വരെയുള്ള ക്ലാസ്സുകളെ പ്രതിനിധികരിച്ചു 77 അംഗങ്ങൾ അടങ്ങുന്ന മന്ത്രിസഭയാണ് നിലവിൽ വന്നത്.

ഐഇഎസ് പാർലമെന്റ് വൈസ് പ്രസിഡന്റ് ആയി ലക്ഷ അനിൽഭായിയും സാറ ഇംത്യാസും ചുമതലയേറ്റു. വിദ്യാർഥികളുടെ സ്ഥാനാരോഹണ ചടങ്ങിൽ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ. കെ. രാമചന്ദ്രൻ മേനോൻ മുഖ്യാതിഥി ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ മീനാക്ഷി നയ്യാർ, ബിനോയ് മാത്യു, ഹെഡ്മിസ്ട്രസ് മുനീറ മമ്മിക്കുട്ടി പ്രസംഗിച്ചു.
