ജിദ്ദ ∙ ആഭ്യന്തര ഹജ് തീർഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 വര്‍ഷമായി മെനിഞ്ചൈറ്റിസ് വാക്‌സീന്‍ എടുക്കാത്തവര്‍ ഹജജിന് പോകുന്നതിന് പത്തു ദിവസത്തിനുള്ളിലാണ് കുത്തിവയ്പ്പ് നടത്തേണ്ടത്.
കൂടാതെ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സീനും സ്വീകരിക്കണം. ഇത് ഹജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് 19 വാക്‌സീനുകളിലൊന്നാണ് സ്വീകരിക്കേണ്ടത്.
English Summary : MoH urges all citizens and residents who want to perform hajj this year to get Meningitisvaccines