ADVERTISEMENT

ദുബായ് ∙  പ്രദേശങ്ങളുടെയും നിർമിതകളുടെയും മറ്റും ത്രിമാന ചിത്രങ്ങൾ കൃത്യമായി നിർമിക്കാൻ സാധിക്കുന്ന പ്ലൂറ വ്യൂ സംവിധാനം സ്വന്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ആകാശദൃശ്യങ്ങളും പ്രദേശം സംബന്ധിച്ച കൃത്യവിവരങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണു പ്ലൂറ വ്യൂ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഭൂമിയും ആസ്തി എല്ലാം കൃത്യമായി നിർണയിക്കാനുള്ള ജിയോ സ്പെഷൽ ഡിക്‌ഷനറിയിൽ ഉപയോഗിക്കുന്ന ബേസ് മാപ്പിലെ വിവരങ്ങളും പരിഷ്കരിച്ചതായി അധികൃതർ അറിയിച്ചു.

മുനിസിപ്പാലിറ്റിയിലെ ജിഐഎസ് സെന്ററിന്റെ സഹായത്തോടെയാണ് വിവരങ്ങൾ കാലോചിതമായി കൃത്യമാക്കിയതെന്നു  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. പത്തു മുതൽ 15 സെന്റീമീറ്റർ വരെ കൃത്യതയോടെ ത്രിമാന ചിത്രങ്ങൾ തയാറാക്കാൻ സാധിക്കും.

dubai-map-updation-2

ആകാശ ചിത്രങ്ങളും ഫീൽഡ് സർവേ വിവരങ്ങളും എല്ലാം ചേർത്താണ് ഇവ പരിഷ്കരിച്ചത്. ദുബായുടെ ഡിജിറ്റൽ സർഫേസ് മോഡൽ (ഡിഎസ്എം), ഡിജിറ്റൽ ടെറൈൻ മോഡൽ(ഡിടിഎം) എന്നിവയ്ക്കുള്ള വിവരങ്ങളും ജിഐഎസ് കേന്ദ്രം നൽകി. ജിയോ സ്പേഷ്യൽ നിർമിത ബുദ്ധി ഉപയോഗിച്ച് ദുബായിലെ ഹരിത പ്രദേശങ്ങളും കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാകാലം കൃത്യമാക്കാൻ സാധിക്കുന്നതാണ് ബേസ് മാപ്പിലെ വിവരങ്ങൾ.

ദുബായുടെ ഭൂപ്രകൃതിയും സൗകര്യങ്ങളും സംബന്ധിച്ച ഡിജിറ്റൽ വിവരങ്ങളുടെ ക്രോഡീകരണമാണ് ജിയോ സ്പെഷൽ ഡിക്‌ഷണറിയിൽ നടക്കുന്നത്. നിഘണ്ടുവിൽ വാക്കുകൾ എന്ന പോലെ ദുബായിലെ സൗകര്യങ്ങളെയും നിർമിതികളെയുമെല്ലാം ഇതിന്റെ സഹായത്തോടെ തിട്ടപ്പെടുത്താം. ഭൂമിക്കടിയിലെ നിർമിതികളുടെ വിവരങ്ങൾ വരെ ഇങ്ങനെ ഉൾപ്പെടുത്താം. ഇവയുടെ സ്ഥാനങ്ങൾ തിട്ടപ്പെടുത്തി ആ പ്രദേശത്തെ ഭൂമിയുടെ ആസ്തി മൂല്യം നിർണയിക്കാനും ഇത് സഹായിക്കും.

English Summary : Dubai Municipality updates basic map of Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com