ദോഹ ∙ ഖത്തര്‍ ഇന്‍കാസിന്റെ പുതിയ പ്രസിഡന്റായി ഹൈദര്‍ ചുങ്കത്തറയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി) പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണിത്.
2022-24 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണുള്ളത്. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഈപ്പന്‍ തോമസ്, ഷിജു കുര്യാക്കോസ്, അബ്ദുല്‍ മജീദ്, ആന്റണി ജോണ്‍, മുബാറക് അബ്ദുല്‍ അഹദ്, ഷിബു സുകുമാരന്‍, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍ പ്രേംജിത്ത് കുട്ടംപറമ്പത്ത് എന്നിവരാണ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍.