ദുബായിയുടെ വളർച്ചയ്ക്കു പിന്നിൽ ഭരണാധികാരിയുടെ കാഴ്ചപ്പാടുകൾ: ഷെയ്ഖ് ഹംദാൻ– ചിത്രങ്ങൾ
മനോരമ ലേഖകൻ
Mail This Article
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: വാം
ദുബായ് ∙ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും യാഥാർഥ്യമാക്കുന്നതിലും സുസ്ഥിരമായ സാമ്പത്തിക വളർച്ച നേടാനുമുള്ള ദുബായിയുടെ കഴിവ് ദുബായ് പ്രധാനമന്ത്രിയും ഭരണാധികാരിയും വൈസ് പ്രസിഡന്റുംമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾ ആണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ എത്തിയപ്പോൾ. ചിത്രം: വാം
ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ 2022ലെ ആദ്യ പാദത്തിലെ ദുബായിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ പ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഹംദാൻ. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന യോഗത്തിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അധ്യക്ഷനായിരുന്നു.
برؤية صاحب السمو الشيخ محمد بن راشد آل مكتوم، وبمبادرات ومحفزات اقتصادية وبرامج رائدة،يواصل اقتصاد دبي تسجيل معدلات نمو مستدامة، مع نمو الناتج المحلي الإجمالي لإمارة دبي بنسبة 6.2٪ خلال العام 2021. pic.twitter.com/MzmxpYooIw
— Hamdan bin Mohammed (@HamdanMohammed) June 23, 2022
2021 ൽ ദുബായുടെ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 ആദ്യ പാദത്തിൽ 5.9 ശതമാനം ഉയർന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ദുബായിയുടെ വളർച്ചയും പ്രതിരോധശേഷിയും കൈവരിച്ചതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ നിന്ന്. ചിത്രം: വാം
സർക്കാരിന്റെ ആകർഷകമായ സാമ്പത്തിക നടപടികൾ ദുബായിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാൻ നേരിട്ട് സഹായിച്ചതായി അദ്ദേഹം പറഞ്ഞു. എക്‌സ്‌പോ 2020 ദുബായിയുടെ ആഗോള വിജയമായിരുന്നു. പകർച്ചവ്യാധിക്ക് ശേഷമുള്ള ടൂറിസം കുതിച്ചുചാട്ടത്തിന് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നു. ചിത്രം: വാം
ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യോഗത്തിൽ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് കൗൺസിൽ തന്ത്രപ്രധാന മേഖലകളിലുടനീളമുള്ള നിരവധി സംരംഭങ്ങൾക്കും പദ്ധതികൾക്കും അംഗീകാരം നൽകി.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ നിന്ന്. ചിത്രം: വാം
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നു. ചിത്രം: വാം
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ നിന്ന്. ചിത്രം: വാം
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നു. ചിത്രം: വാം
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ നിന്ന്. ചിത്രം: വാം
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ എത്തിയപ്പോൾ. ചിത്രം: വാം
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചിത്രം: വാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video
എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty