ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കുള്ള താമസ സൗകര്യങ്ങളുടെ ലഭ്യതയിൽ സംശയമില്ലെന്ന് അധികൃതർ. ലോകകപ്പിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ  പ്രവർത്തനഘട്ടത്തിൽ.    ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ദോഹയിൽ നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിലാണു ലോകകപ്പിന്റെ തയാറെടുപ്പുകൾ വിശദമാക്കിയത്.

 

15 മുതൽ 20 ലക്ഷം കാണികളെയാണു നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഖത്തർ പ്രതീക്ഷിക്കുന്നത്. കാണികൾക്ക് മതിയായ താമസ സൗകര്യം ഇല്ലെന്ന റിപ്പോർട്ടുകൾ അൽ തവാദി തള്ളിക്കളഞ്ഞു. കാണികൾക്കുള്ള താമസ ലഭ്യതയുടെ കാര്യത്തിൽ സംശയമില്ല. മതിയായ സൗകര്യങ്ങൾ ലഭ്യമാണ്. വ്യത്യസ്ത വിഭാഗങ്ങളിലുള്ള താമസ സൗകര്യങ്ങളാണ് ഖത്തർ നൽകുന്നത്.

 

ബിസിനസ് സമൂഹത്തിന് പ്രയോജനകരമാകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമല്ല കാണികളുടെ പോക്കറ്റിനു താങ്ങാൻ കഴിയുന്നതും ലഭ്യത ഉറപ്പാക്കിയുമുള്ള ശ്രമങ്ങളാണു നടത്തുന്നത്. നിരക്ക് വർധന ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഒരു രാത്രി താമസത്തിന് 80-100 ഡോളർ മുതലാണ് നിരക്ക്. കൂടുതൽ ഹോട്ടലുകൾ വരും നാളിൽ ലഭ്യമാകും. ഫിഫ ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ യഥാസമയം പൂർത്തിയാക്കിയെന്നും നിലവിൽ പ്രവർത്തന ഘട്ടത്തിലാണെന്നും അൽ തവാദി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com