ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം; വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കണം

food-delivery-car
Representative Image. Photo credit : New Africa/ Shutterstock.com
SHARE

ദോഹ∙ വീടുകളിലേക്കുള്ള ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) നിർദേശിച്ചു.. ഫുഡ് ഡെലിവറിയുടെ സമയം രാവിലെ മുതൽ അർധരാത്രി വരെയാക്കി ക്രമീകരിക്കണം. മോട്ടർ സൈക്കിളുകൾക്ക് പകരം എയർ കണ്ടീഷൻ ചെയ്ത കാറുകൾ ഉപയോഗിക്കണം.

തണുത്ത ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാൻ റഫ്രിജറേറ്ററും ചൂടുള്ളവയ്ക്കായി തെർമൽ കണ്ടെയ്‌നറുകളും ഉണ്ടാകണം. ഓരോന്നും പ്രത്യേകമായി വേണം സൂക്ഷിക്കാൻ. ഡെലിവറി ജീവനക്കാർക്കായി ഹെൽത്ത് സർട്ടിഫിക്കറ്റും നൽകണം. വർഷത്തിൽ സമഗ്രമായ പരിശോധനയ്ക്കും വിധേയമാക്കണം. സുരക്ഷിതമായുള്ള ഫുഡ് ഡെലിവറിയും വ്യക്തിഗത ശുചിത്വവും സംബന്ധിച്ച പ്രത്യേക കോഴ്‌സുകളും പരിശീലിപ്പിക്കണം.

ഫുഡ് ഡെലിവറിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഫുഡ് ഡെലിവറി വാഹനങ്ങളിൽ ക്യാമറകൾ ഘടിപ്പിക്കണം. മറ്റ് വാഹനങ്ങളിൽ നിന്നും കാറുകളിൽ നിന്ന് വേറിട്ടുള്ള റൂട്ടുകൾ വേണം മോട്ടർ സൈക്കിളുകൾക്ക് അനുവദിക്കാൻ. മോട്ടർ സൈക്കിളുകൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അൽ ഹജിരി വ്യക്തമാക്കി. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഓരോ പുതിയ ഓട്ടത്തിലും ഡെലിവറി ജീവനക്കാർ പുതിയ ഫെയ്‌സ് മാസ്‌ക് ധരിക്കണം. കയ്യുറകളും മാറ്റണം. വാഹനങ്ങൾ, ബാഗുകൾ, കണ്ടെയ്‌നറുകൾ എന്നിവ പതിവായി അണുവിമുക്തമാക്കണം. സ്വന്തം ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെലിവറി ജീവനക്കാർക്കിടയിൽ അവബോധം നൽകണമെന്നും നിർദേശിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS