ADVERTISEMENT

റിയാദ് ∙ സൗദിയിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മേയ് നാലിന് ശഖ്റയിലുള്ള താമസസ്ഥലത്താണ് പറവൂർ മന്നം എടയാറ്റ് വീട്ടിൽ അജയകുമാർ എന്ന അജി (58) മരണപ്പെട്ടത്.

 

30 വർഷമായി ശഖ്റയിലെ അഹമ്മദ്‌ അൽ സുമൈത്തു ഗ്രൂപ്പിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. നാലു വർഷം മുൻപാണ് അജി അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. റിയാദിൽ നിന്ന് ശ്രീലങ്കൻ വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com