ADVERTISEMENT

മദീന ∙ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ബസുകൾ മദീനയിലെ പ്രിൻസ് മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തിൽ സർവീസ് ആരംഭിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നടത്തുന്നത്. ബസിനുളളിൽ നാല് ക്യാമറകൾ ഉൾപ്പെടെ നിരവധി  സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണ് ബസുകൾ.  ഒൻപത് മീറ്ററോളം നീളമുണ്ട്, ഒറ്റ റീചാർജിൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. മലിനീകരണ വസ്തുക്കളൊന്നും പുറത്തുവിടുന്നില്ല. 

അലൂമിനിയം കൊണ്ട് നിർമിച്ച കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ഘടനയാണ് ബസിന്റെ സവിശേഷത.  ഉയർന്ന ബാഹ്യ ഊഷ്മാവിൽ പോലും ബാറ്ററി ലൈഫ് വർധിപ്പിക്കുന്നതിനും കാര്യക്ഷമത പരമാവധി ഉയർത്തുന്നതിനും വാട്ടർ കൂളിങ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്.

English SummaryEco-friendly electric buses start operating at Madinah airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com