ADVERTISEMENT

റിയാദ്∙ അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

കിങ് ഫഹദ് കോസ് വേയിൽ കസ്റ്റംസ് പരിശോധനക്കിടെ ഷാഹുൽ മുനീർ ഓടിച്ച ട്രെയ്‌ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്‌ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.

അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com