ADVERTISEMENT

ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നതു നാട്ടിലേക്കു പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു. ഇന്നലെ  ഒരു റിയാലിന് 21 രൂപ 71 പൈസ വരെയെത്തിയപ്പോള്‍ പണവിനിമയ സ്ഥാപനങ്ങളില്‍ നാട്ടിലേക്കു പണം അയയ്ക്കാന്‍ എത്തിയവര്‍ക്ക് 21 രൂപ 52 പൈസ വരെ ലഭിച്ചിരുന്നു.

വിനിമയ നിരക്കിന്റെ കാര്യത്തില്‍ രണ്ടോ മൂന്നോ ദിര്‍ഹത്തിന്റെ വ്യത്യാസം മാത്രമാണ് പണവിനിമയ സ്ഥാപനങ്ങള്‍ തമ്മിലുള്ളത്. വരും ദിവസങ്ങള്‍ ശമ്പള ദിനങ്ങള്‍ ആയതിനാല്‍ വിനിമയ മൂല്യത്തിലെ വര്‍ധന ദോഹയിലുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും.

അടുത്ത ദിവസങ്ങളില്‍ മധ്യവേനല്‍ അവധിക്കായി നാട്ടിലേക്കു പോകുന്നവര്‍ക്കും നിരക്ക് വര്‍ധന ആശ്വാസമാകും. അതേസമയം ,അവധി ആഘോഷിക്കാന്‍ ഇതിനകം നാട്ടിലേക്കു പോയിക്കഴിഞ്ഞ പ്രവാസികള്‍ക്കു നിരക്ക് വര്‍ധനയുടെ പ്രയോജനം ലഭിക്കില്ല. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും ഇന്നലെ മുതലാണു മധ്യവേനല്‍ അവധിയില്‍ പ്രവേശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com