ADVERTISEMENT

 ഷാർജ∙ കമ്പനിയിലെ തൊഴിലാളികൾക്കു നൽകുന്ന മികച്ച സൗകര്യങ്ങളും പരിഗണനയും മുൻനിർത്തി വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈനെ ഷാർജ ഗവൺമെന്റിന്റെ ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അതോറിറ്റി പുരസ്കാരം നൽകി ആദരിച്ചു. ഷാർജ ലേബർ പാർക്കിൽ നടന്ന ചടങ്ങിൽ, എൽഎസ്ഡിഎ ചെയർമാൻ സലാം യൂസഫ് അൽ ഖസീറിൽ നിന്നു നിഷാദ് പുരസ്കാരം ഏറ്റുവാങ്ങി. 

 

 ഷാർജ എൽഎസ്ഡിഎ ഡയറക്റ്റർ ഉമർ ഷർജി, റെഡ് ക്രസന്റ് കോഒാർഡിനേറ്റർ അബ്ദുൽ ലത്തീഫ് അൽ ഖാസി, സാമൂഹിക പ്രവർത്തകൻ അബ്ദുല്ല കമാൻപാലം എന്നിവർ  സന്നിഹിതരായിരുന്നു. ഇതുപോലുള്ള പുരസ്കാരങ്ങൾ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ കൂടുതൽ പ്രചോദനവും കരുത്തും നൽകുമെന്ന് കണ്ണൂർ മയ്യിൽ സ്വദേശിയായ നിഷാദ് ഹുസ്സൈൻ പറഞ്ഞു.  കഴിഞ്ഞ രാജ്യാന്തര തൊഴിലാളി ദിനത്തിൽ തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളിൽ നിന്നു മുൻ വർഷങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച എട്ടുപേരെ ആദരിച്ചു, റോൾസ് റോയിസ് കാറിൽ ബുർജ് ഖലീഫയും ബുർജ് അൽ അറബും സന്ദർശിച്ച് ഫൈവ്സ്റ്റാർ ഹോട്ടലിൽ 2 ദിവസത്തെ ആഡംബര ജീവിതം തൊഴിലാളികൾക്കു സമ്മാനിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.

മുൻപ് തൊഴിലാളി ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്‌ക്രീനുകളും സ്ഥാപിച്ചു പ്രശസ്തമായ വേൾഡ് സ്റ്റാർ, തൊഴിലാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.  രാജ്യത്തെ നിരവധി വികസനപ്രവർത്തനങ്ങളിൽ വേൾഡ് സ്റ്റാറിന്റെ ആയിരക്കണക്കിനു തൊഴിലാളികൾ പങ്കാളികളാണ്. ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് മെട്രോ, ദുബായ് ഫ്രെയിം, ദുബായ് എക്സ്പോ, ഫ്യൂച്ചർ മ്യൂസിയം തുടങ്ങിയവയുടെയെല്ലാം നിർമാണ പ്രവർത്തികളിൽ വേൾഡ് സ്റ്റാറിന്റെ തൊഴിലാളികൾ പങ്കാളികളായി. നിലവിൽ ഇത്തിഹാദ് റെയിലിനുവേണ്ടി ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com