ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍: എക്‌സ്‌ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്

union-coop
SHARE

ദുബായ് ∙ ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ചതായി യൂണിയന്‍ കോപ് അധികൃതർ അറിയിച്ചു. ജൂലൈ 18ന് നടക്കുന്ന ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പട്ടികയില്‍ (ഡിഎഫ്എം) ചേര്‍ക്കപ്പെടുന്നതിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണിത്. യുഎഇയിൽ ഇത്തരമൊരു ചുവടുവെപ്പിന് തുടക്കമിടുന്ന ആദ്യ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവാണ് യൂണിയന്‍ കോപ്.

ലേലം ഉറപ്പാക്കുന്നതും ഓഹരികളുടെ വില വാഗ്ദാനം ചെയ്യുന്നതും എക്‌സ്‌ക്യൂബിന്റെ കര്‍ത്തവ്യത്തില്‍ ഉള്‍പ്പെടും. ഇതിന് പുറമെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആവശ്യമായ വ്യാപ്തി തീരുമാനിക്കുക, ഓഹരി വിലയുടെ വ്യത്യാസം കണ്ടെത്തുക, അപേക്ഷകളും വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനും ആക്ടീവ് ട്രേഡിങ് പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

ഒന്നു മുതൽ 10 വരെയുള്ള ഓഹരി വിഭജനത്തെത്തുടർന്ന് യൂണിയന്‍ കോപ്പിന്‍റെ ഓഹരി സൂചക വില 3.9 ദിര്‍ഹം ആയി നിർണ്ണയിച്ചു എന്നത് ശ്രദ്ധേയമാണ്. അതിലൂടെ ഓരോ യൂണിയൻ കോപ് ഓഹരി ഉടമകള്‍ക്കും ഒരു ഷെയറിനു പകരമായി 10 ഓഹരികൾ ലഭിച്ചു. ലിസ്റ്റിംഗിന്റെ ആദ്യ ദിവസത്തെ പ്രീ-ട്രേഡിംഗ് സെഷനിലെ ഓര്‍ഡറുകളുടെ വാങ്ങലും വിൽപനയും അനുസരിച്ചാണ് ഓപ്പണിങ് പ്രൈസ് നിര്‍വചിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS