ADVERTISEMENT

അബുദാബി/കരിപ്പൂർ ∙ എയർ അറേബ്യ വിമാനക്കമ്പനി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്നു സർവീസുകളാണു പുതുതായി തുടങ്ങിയത്.

 

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്. 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ്. അബുദാബിയിൽനിന്നു കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവീസുകൾ തുടരും.

 

ഇതിനു പുറമേയാണ് പുതിയ സർവീസുകൾ. ഇതോടെ എയർ അറേബ്യ, കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആകും. ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com