ADVERTISEMENT

ജിദ്ദ∙ പുതിയ ഹിജ്‌റ വർഷം ഇന്നു പുലർന്നത്തോടെ ഉംറ സീസൺ ആരംഭിക്കുന്നതിനാൽ വിദേശത്തു നിന്നുള്ള തീർഥാടകർ മക്കയിൽ എത്തി തുടങ്ങി. ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്ക് വീസനൽകാൻ തുടങ്ങിയിരുന്നു.

 

ആദ്യമായി മൂന്നു മാസത്തേക്കുള്ള ഉംറ വീസ മുഹറം മുതൽ ആരംഭിച്ചു.  സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും യാത്ര ചെയ്യാനും തീർഥാടകനു കഴിയും.

 

500ലധികം സൗദി കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്ക് സേവനങ്ങൾ നൽകുമെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള 2000ലധികം വിദേശ ഏജന്റുമാർക്ക് ഹജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നും ഹജ് ഉംറ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ഹാനിഅൽ അമിരി പറഞ്ഞു.

 

ഹജ് ഉംറ മേഖലയെയും സർക്കാർ ഏജൻസികളെയും ഏകോപിപ്പിക്കുക, നിർദ്ദേശങ്ങളും ശുപാർശകളും ഉന്നയിക്കുക, സാധ്യമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണു സമിതിയുടെ ചുമതലയെന്ന് അൽ അമിരി ചൂണ്ടിക്കാട്ടി.

English Summary : Pilgrims from abroad started arriving in Makkah as the Umrah season begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com