ADVERTISEMENT

അബുദാബി∙ കഴിഞ്ഞ ആറു മാസത്തിനിടെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഇതിൽ 81 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. 19 ശതമാനമാണ് സ്വദേശികൾ. 4.54 ലക്ഷം പേർ പ്രാർഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരായും എത്തി.

 

സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്തിലെ 25 ആകർഷക കേന്ദ്രങ്ങളിൽ ഗ്രാൻഡ് മസ്ജിദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com