ദോഹ∙ഓഗസ്റ്റിലും ഇന്ധനവിലയിൽ മാറ്റമില്ല. ജൂലൈയിലെ നിരക്ക് തന്നെ തുടരും. ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന് ലീറ്റന് 1.90 റിയാൽ നിരക്ക് തന്നെ തുടരും.
സൂപ്പർ ഗ്രേഡ് പെട്രോളിന് ലീറ്ററിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ നിരക്കുകളിലും മാറ്റം വരുത്തിയിട്ടില്ല.
ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് 5 ദിർഹം വീതം കുറച്ചിരുന്നു. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ്.