ADVERTISEMENT

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ് ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ. ഏതാനും ആഴ്ച മുൻപ് കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്. 

ദുബായിൽ താമസിക്കുന്ന ഇദ്ദേഹം, ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണം നിരന്തരം നടത്തിയിരുന്ന വ്യക്തിയാണ്. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനെന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ അതിൽ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്’– കോശി വർഗീസ് പറഞ്ഞു. 

1999ൽ മില്ലേനിയം മില്യണയർ പ്രെമോഷൻ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളർ സ്വന്തമാക്കിയ 195–ാമത് ഇന്ത്യക്കാരനാണ് കോശി വർഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകൾ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാൽ തന്നെ വിജയികളും കൂടുതൽ. ഇതിൽ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.

രണ്ടാഴ്ച, ഇന്ത്യക്കാരന് വീണ്ടും ഭാഗ്യം!

ഇന്നു തന്നെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിൽ അർജുൻ സിങ് എന്ന ഇന്ത്യക്കാരൻ വീണ്ടും ആഡംബര ബൈക്ക് സ്വന്തമാക്കി. ബിഎംഡബ്യു ആർ 9 ടി എന്ന വാഹനമാണ് അർജുൻ ഇന്ന് നേടിയത്. ജൂലൈ 20ന് നടന്ന നറുക്കെടുപ്പിൽ അർജുൻ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയിരുന്നു. ഭാഗ്യപരീക്ഷണം തുടരുമെന്ന് അർജുൻ പറഞ്ഞു. 

ദുബായിൽ താമസിക്കുന്ന സാല അൽ അലി എന്ന ഡച്ച് സ്വദേശി ബിഎംഡബ്യു X6 M50i കാറും സൗദിയിലെ ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് ഇൽ അബ്ബാസ് ബെൻസിന്റെ എഎംജി GT 43 കാറും നേടി.

English Summary: Dubai Duty Free raffle: Indian expat wins $1 million after years of trying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com