ADVERTISEMENT

ജിദ്ദ∙ ഞായർ വരെ സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.

അസീർ, നജ്‌റാൻ, ജിസാൻ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും, ശക്തമായ കാറ്റ് ഉണ്ടാകുമെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ടിനെ ഉദ്ധരിച്ച് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖാസിം, മദീന, ഹായിൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും ഈ കാലയളവിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

പ്രതികൂല കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മദി ആവശ്യപ്പെട്ടു. 

English Summary : Civil Defense's warning amid forecast of heavy rain until Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com