‘ഫോക്കസ് ഫെസ്റ്റ് 22’ പോസ്റ്റർ പ്രകാശനം

focus
ഫോക്കസ് ഫെസ്റ്റ് പോസ്റ്ററിന്റെ പ്രകാശനം.
SHARE

കുവൈത്ത്സിറ്റി∙ കുവൈത്തിലെ എൻജിനീയറിങ്, ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ് ഫോക്കസ് കുവൈത്തിന്റെ ‘ഫോക്കസ് ഫെസ്റ്റ് 22’ന്റെ പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ പ്രകാശനം ചെയ്തു. ഫെസ്റ്റ് ജനറൽ കൺവീനർ മുകേഷ് കാരയിൽ ഏറ്റുവാങ്ങി.

പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ  വൈസ് പ്രസിഡന്റ് റജി കുമാർ, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജേക്കബ് ജോൺ, കെ.രതീശൻ, ഷാജൂ എം.ജോസ്, റോയ് ഏബ്രഹാം, ബിജി സാമുവൽ, കെ.ബി. അനിൽ, നിയാസ് മുഹമ്മദ്, സിസിത ഗിരീഷ്. എന്നിവർ പങ്കെടുത്തു.

ഒക്ടോബർ ഏഴിന് രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, സാംസ്കാരിക സമ്മേളനം, പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ, കുവൈത്ത് സമൂഹത്തിൽ മികച്ച സാമൂഹ്യ രംഗത്തെ വ്യക്തിയെ ആദരിക്കൽ , ബിജൂ തിക്കോടി റാഫി കല്ലായി ടീം.നയിക്കുന്ന ഗാനമേള, പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ട് എന്നിവ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}