ഖത്തറിലേക്ക് നോർക്ക റിക്രൂട്മെന്റ് വരുന്നു

norka
Reprasentvae Image. Photo credit :Mercigod / Shutterstock.com
SHARE

ദോഹ∙ ഖത്തറിലേക്ക് നോർക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരമൊരുങ്ങുന്നു. പ്രഫഷണലുകൾക്കും വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്കും അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോർക്ക റൂട്ട്‌സ് ഡയറക്ടർ ജയകൃഷ്ണ മേനോൻ  അധികൃതരുമായി ചർച്ച നടത്തി.

norka-roots
നോർക്ക റൂട്സ് അധികൃതരുമായി ജയകൃഷ്ണമേനോൻ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ  നേതൃത്വം നൽകി. ദോഹയിലുള്ള തൊഴിലുടമകളുടെ സമ്മേളനം വിളിച്ചു ചേർത്ത് തൊഴിൽ അവസരങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാനും ധാരണയായിട്ടുണ്ടെന്ന് ജയകൃഷ്ണമേനോൻ അറിയിച്ചു. സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജർ ശ്യാം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}