ADVERTISEMENT

ഫുജൈറ ∙ മഴക്കെടുതിയും മലവെള്ളപ്പാച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ എമിറേറ്റിൽ സർവേ തുടങ്ങി.  കൂടുതൽ നാശം അൽ ഫസീൽ മേഖലയിലാണ്.

 

വിവിധ സർക്കാർ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് നാശനഷ്ടങ്ങൾ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്കെടുപ്പ് നടത്തുന്നത്. ഇതു സംബന്ധിച്ച യോഗം ഫുജൈറ പൊലീസ് ആസ്ഥാനത്ത് ചേർന്നു.

 

വീട്, വീട്ടുപകരണങ്ങൾ, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത നഷ്ടം സംഭവിച്ചവർക്ക് ഇന്നലെയും സഹായങ്ങൾ നൽകി.

 

ഷാർജയിലെ സർക്കാർ സന്നദ്ധ സംഘടന എമിറേറ്റ്സ് ഫുഡ് ബാങ്കുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സഹായങ്ങൾ ആവശ്യമുള്ളവർ വിളിക്കുക: 8008899, 0565040987 ഫുജൈറയിലെ മഴക്കെടുതി വിലയിരുത്താൻ ഫുജൈറ പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com