ബാറ്ററി പുനരുപയോഗം: യുഎഇയിലെ ആദ്യ കമ്പനി റാസൽഖൈമയിൽ

battery
ബാറ്ററികൾ പുനരുപയോഗയോഗ്യമാക്കുന്ന കമ്പനി തുടങ്ങുന്നതു സംബന്ധിച്ച ധാരണാപത്രത്തിൽ റോയൽ ഗൾഫ് ഇൻഡസ്ട്രീസ് എംഡി: യോഗേഷ് നഖാത് ജെയിനും റാസൽഖൈമ ഇക്കണോമിക് സോൺ സിഇഒ: റമി ജല്ലാഡും ഒപ്പുവയ്ക്കുന്നു.
SHARE

റാസൽഖൈമ ∙ ഉപയോഗിച്ച ബാറ്ററികൾ പുനരുപയോഗ യോഗ്യമാക്കുന്ന യുഎഇയിലെ ആദ്യ കമ്പനി റാസൽഖൈമ ഇക്കോണമിക് സോണിൽ ആരംഭിക്കും. ഇന്ത്യൻ കമ്പനിയായ ഹൈദരാബാദ് കാസ്റ്റിങ്സ് ലിമിറ്റഡും നഖാത് ഗ്രൂപ്പും ചേർന്നുള്ള റോയൽ ഗൾഫ് ഇൻഡസ്ട്രീസാണ് സംരംഭത്തിനു തുടക്കമിടുന്നത്.

അൽ ഗെയിൽ ഇൻഡസ്ട്രീസ് സോണിൽ നിർമിക്കുന്ന കമ്പനി ഈ വർഷം നാലാം പാദം പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ 150ൽ ഏറെ പേർക്കു ജോലി ലഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ റോയൽ ഗൾഫ് ഇൻഡസ്ട്രീസ് എംഡി: യോഗേഷ് നഖാത് ജെയിനും റാസൽഖൈമ ഇക്കണോമിക് സോൺ സിഇഒ: റമി ജല്ലാഡും ഒപ്പുവച്ചു.

ഇതര രാജ്യങ്ങളിൽ നിന്നും ബാറ്ററികൾ ഇറക്കുമതി ചെയ്ത് പുനരുപയോഗപ്പെടുത്തുന്ന വൻ സംരംഭമാണിതെന്ന് റോയൽ ഗൾഫ് ഇൻഡസ്ട്രീസ് ചെയർമാൻ ഹനുമാൻ മാൽ നഖാത് പറഞ്ഞു. പ്രതിവർഷം 35,000 മെട്രിക് ടൺ ലെഡ് ആസിഡ് ബാറ്ററികൾ പുനരുപയോഗപ്പെടുത്താൻ കഴിയും. ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ബാറ്ററികൾ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിക്കു പരിഹാരം കാണാൻ ഫാക്ടറിക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}