ADVERTISEMENT

അൽ െഎൻ ∙ സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്‌സ്ആപ്പ് വഴി അയച്ച യുവാവ് രണ്ട് ലക്ഷത്തിലേറെ രൂപ (10,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. 

ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാൻ അറബ് യുവാവിനോട് ഉത്തരവിട്ടത്. 

 വാട്‌സ്ആപ്പ് വഴി അയച്ച ശബ്ദ സന്ദേശങ്ങളിലൂടെ തന്നെ അപമാനിച്ചതായും ഇതുവഴി മാനസിക ആഘാതമുണ്ടായെന്നും 50,000 ദിർഹം നൽകണമെന്നും ആവശ്യപ്പെട്ട് 20 വയസുള്ള അറബ് യുവാവ് തന്റെ സഹപ്രവർത്തകനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. തെളിവുകളും ഇയാൾ കോടതിയിൽ ഹാജരാക്കി. 

ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം നഷ്ടപരിഹാരം നൽകാനും, പരാതിക്കാരന്റെ കോടതിച്ചെലവുകൾ നൽകാനും പ്രതിയോട് കോടതി നിർദേശിച്ചു.

English Summary : Al Ain court orders man to pay AED 10,000 fine for insulting colleague on WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com