ADVERTISEMENT

ദുബായ്∙യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗ സമത്വ ചിന്താഗതിക്കനുസരിച്ച് യുഎഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെൻറ് അറിയിച്ചു.

 

പുതിയ തീരുമാനമനുസരിച്ച് വിദ്യാർഥികൾക്കും ടീ ഷർട്ടും പാൻറുമായിരിക്കും യൂണിഫോം. ടീ ഷർട്ടിൽ സ്കൂൾ ലോഗോ പതിപ്പിക്കും. ആൺകുട്ടികളുടെ യൂണിഫോമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന ടൈ ഒഴിവാക്കി. പെൺകുട്ടികൾക്ക് താൽപര്യമനുസരിച്ച് ചെറിയ ക്ലാസുകളിൽ പിന്നഫോം ധരിക്കാം. ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് യൂണിഫോമിൽ സ്കർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കിൻറർ ഗാർട്ടൻ വിദ്യാർഥികൾക്കായി കഴിഞ്ഞയാഴ്ച ച പുറത്തിറക്കിയ സ്കൂൾ യൂണിഫോമിൽ രക്ഷിതാക്കൾ നിർദേശിച്ച മാറ്റങ്ങൾ അംഗീകരിച്ചാണ് തീരുമാനം. ഭാവിയിൽ സ്കൂൾ യൂണിഫോം ഡിസൈൻ ചെയ്യാൻ രക്ഷിതാക്കളേയും വിദ്യാഭ്യാസമേഖല പ്രതിനിധികളേയും എമിറാത്തി ഡിസൈനർമാരേയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്ന് ഇ.എസ്.ഇ. അറിയിച്ചു. തിങ്കളാഴ്ച പുതിയ സ്കൂൾ യൂണിഫോമുകളുടെ വിതരണം തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com