ADVERTISEMENT

ദുബായ്∙ ഇന്നു യുഎഇ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കിഴക്കോട്ട് ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയത്തു രാജ്യത്തെ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എല്ലാ വർഷവും രാജ്യത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ അനുഭവപ്പെടുന്ന അൽ ഐനിലെ സ്വീഹാൻ ഇന്ന്(ചൊവ്വ) വീണ്ടും 49 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നു പ്രവചിക്കപ്പെടുന്നു. 

 

അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും അൽ ക്വാവയിൽ 49 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. ഈർപ്പത്തിന്റെ അളവ് 15 മുതൽ 75 ശതമാനം വരെ ആയിരിക്കുമെന്നതിനാൽ ഇന്നു മുഴുവൻ മിതമായ ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.  പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിലെ അവസ്ഥ സാധാരണ സ്ഥിതിയിൽ ആയിരിക്കും.

 

അതേസമയം, അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ അൽ ദഫ്രയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മെർക്കുറി 49.8 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി അധികൃതർ അറിയിച്ചു.  പകൽ സമയത്ത് താപനില കുറഞ്ഞത് 49 ഡിഗ്രി സെൽഷ്യസിൽ എത്തിയ രാജ്യത്തെ അഞ്ച് പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇത്.  ഞായറാഴ്ചയും താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. വൈകിട്ട് 4.15 ന് അൽ ദഫ്രയിൽ 49.1 ഡിഗ്രി സെൽഷ്യസിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com