ADVERTISEMENT

റിയാദ്∙ ഓഗസ്റ്റ് 11 (വ്യാഴാഴ്ച) മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.

 

റിയാദിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യുന്നത് തള്ളിക്കളയാനാവില്ല. വരും ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും (അൽ ഷർഖിയ) രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരും. ഹഫ്ർ അൽ ബാറ്റിൻ, അൽ നൈരിയ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലും കിഴക്കൻ തീരത്ത് 48 ഡിഗ്രി സെൽഷ്യസിലും എത്താൻ സാധ്യതയുണ്ട്.

 

ഉഷ്ണതരംഗം ഖാസിം മേഖലയെ ബാധിക്കുമെന്നും അതേസമയം മക്കയ്ക്കു പുറമെ അസീർ, ജിസാൻ എന്നിവയുടെ പടിഞ്ഞാറൻ സെക്ടറിൽ മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summmary: Saudi likely to experience a drop in temperatures from Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com