മങ്കിപോക്സ് വാക്സീൻ: റജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ

WHO-MONKEYPOX/
FILE PHOTO: A woman holds a mock-up vial labeled "Monkeypox vaccine" and medical syringe in this illustration taken, May 25, 2022. REUTERS/Dado Ruvic/Illustration/File Photo
SHARE

മനാമ ∙ ബഹ്‌റൈനിൽ മങ്കിപോക്സിനെതിരെയുള്ള വാക്‌സീനു വേണ്ടിയുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. രാജ്യത്ത് വാക്സീൻ പരിമിതമായ സ്റ്റോക്ക് മാത്രമാണുള്ളത് എന്നതിനാൽ മുൻ‌ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും ഉയർന്ന വ്യപാന സാധ്യതയുള്ളവർക്കും ഇത് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വാക്‌സീൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും അടുത്ത ഘട്ടത്തിൽ സൗജന്യമായി നൽകും. മങ്കിപോക്സിനെതിരെയുള്ള തയാറെടുപ്പിന് ബഹ്‌റൈനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

എല്ലാ ഗൾഫ് രാജ്യങ്ങൾക്കും മങ്കിപോക്സ് പരിശോധന നടത്താനുള്ള സാങ്കേതിക ശേഷിയുണ്ടെന്നും ഈ രോഗത്തെക്കുറിച്ച് കേട്ട ആദ്യ ദിവസം മുതൽ ജിസിസി ആരോഗ്യ സംവിധാനങ്ങൾ തയാറായിക്കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഓഫീസ് തലവൻ ഡോ. അഹമ്മദ് അൽ മന്ധാരി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ശുപാർശകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന, ഐസൊലേഷൻ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായി ബഹ്‌റൈൻ മന്ത്രാലയം അറിയിച്ചു. വൈറസിന് പോസിറ്റീവ് പരീക്ഷിച്ചവരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരോ 21 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണമെന്ന് ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് സയ്യിദ് ജവാദ് പറഞ്ഞു.

English Summary: Bahrain opens pre-registration for voluntary monkeypox vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA