ദുബായിൽ ഇ–സ്കൂട്ടറിന് പ്രിയമേറുന്നു; പെർമിറ്റ് ലഭിച്ചവരിൽ 8006 പേർ ഇന്ത്യക്കാർ

e-scooter-dubai
ചിത്രം: ദുബായ് ആർടിഎ.
SHARE

ദുബായ് ∙ സൗജന്യ ഓൺലൈൻ റജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷം മൂന്നു മാസത്തിനുള്ളിൽ ഇ-സ്‌കൂട്ടറുകൾ ഓടിക്കാൻ 38,102 പെർമിറ്റുകൾ നൽകിയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതില്‍ 8006 പേർ ഇന്ത്യക്കാരാണ്. ഇന്ത്യയടക്കം ആകെ 149 രാജ്യക്കാർ വെബ്‌സൈറ്റിൽ പെർമിറ്റിനായി റജിസ്റ്റർ ചെയ്തിരുന്നു. ഫിലിപ്പീൻ സ്വദേശികൾക്കാണ് ഏറ്റവും കൂടുതൽ പെർമിറ്റുകൾ അനുവദിച്ചത്: 15,502. പാക്കിസ്ഥാനികൾ: 3840. പെർമിറ്റ് ഉടമകളിൽ 11,206 പേർ (29 ശതമാനം) ദുബായ് സന്ദർശകരായിരുന്നു.

വ്യത്യസ്ത പ്രായത്തിലുള്ളവരുടെ ഇടയിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിനുള്ള താത്പര്യം ഗണ്യമായി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 നും 40നും ഇടയ്ക്ക് പ്രായമുള്ളവർക്ക് ഈ കാലയളവിൽ ആകെ 15,807 പെർമിറ്റുകൾ നൽകി. 14,576 പെർമിറ്റുകളോടെ 20-30 വയസ്സ് പ്രായമുള്ളവരാണ് തൊട്ടടുത്ത്. 20 വയസ്സിന് താഴെയുള്ളവർക്ക് 1,570 പെർമിറ്റുകൾ ലഭിച്ചു. ഹ്രസ്വ ദൂരത്തേയ്ക്കുള്ള വ്യക്തിഗത ബദൽ യാത്രാ മാർഗമായി ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ വിജയമാണ് കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.  

dubai-rta-e-scooter-track

സൗജന്യ പെർമിറ്റിന് പരിശീലന കോഴ്സ് വിജയം അനിവാര്യം

സൗജന്യ പെർമിറ്റിന് ആർടിഎയുടെ വെബ്‌സൈറ്റ് വഴി നടത്തുന്ന ബോധവൽക്കരണ പരിശീലന കോഴ്‌സിൽ വിജയിക്കേണ്ടതുണ്ട്. ട്രെയിനികളുടെ പ്രായം 16 ൽ കുറയാൻ പാടില്ലെന്നും നിയമം പറയുന്നു. കോഴ്‌സിൽ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകളും നിലവാരവും റൈഡർമാരുടെ ബാധ്യതകൾ, ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാൻ അനുമതിയുള്ള എമിറേറ്റുകൾ എന്നിവയെക്കുറിച്ചുള്ള പാഠങ്ങൾ എന്നിവ ഉൾപ്പെടുന്നു. 

ട്രാഫിക് അടയാളങ്ങളെക്കുറിച്ചും പ്രസക്തമായ ചിഹ്നങ്ങളെക്കുറിച്ചും തിരിച്ചറിവുകളും നൽകുന്നു. അതേസമയം, സൈക്ലിങ് ട്രാക്കുകൾ അല്ലെങ്കിൽ ആർ‌ടി‌എ നിയുക്തമാക്കിയ നടപ്പാതകൾ പോലുള്ള തെരുവുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്‌കൂട്ടർ പെർമിറ്റ് നേടേണ്ടത് നിർബന്ധമല്ല. സാധുവായ ഡ്രൈവിങ് ലൈസൻസുകളോ രാജ്യാന്തര ഡ്രൈവിങ് ലൈസൻസുകളോ ഉള്ളവർക്ക് കോഴ്‌സിൽ നിന്ന് ഇളവുണ്ട്.  

E-Scooter-Safety-3

സംരക്ഷിത ഹെൽമെറ്റുകളും സുരക്ഷാ ജാക്കറ്റുകളും ധരിക്കുക, മൊബൈൽ ഫോണുകളുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ  നിയന്ത്രണങ്ങൾ പാലിക്കണം. തെരുവുകൾ നിരീക്ഷിച്ച ശേഷമേ ഇ–സ്കൂട്ടർ ഉപയോഗിക്കാവൂ. കൂടാതെ, കാൽനടയാത്രക്കാരുടെ മേഖലകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. ഇ–സ്കൂട്ടറുകൾ തിരിച്ചറിയുന്നതിന് റിഫ്ലക്ടറുകൾ ഘടിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Dubai RTA issues over 38,000 e-scooter permits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}