വിവാഹമാണോ? പ്രവാസികൾ എമിറേറ്റ്സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം

emirates-id-2
SHARE

അബുദാബി ∙ യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവർക്കാണ് ഇതുബാധകം. 

ബന്ധപ്പെട്ട വ്യക്തി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും ഐഡി കാർഡിലെയും പോപ്പുലേഷൻ റജിസ്റ്റർ പ്രോഗ്രാമിലെയും ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.  

എമിറാത്തികളുടെയും ഗൾഫ് പൗരന്മാരുടെയും കാര്യത്തിൽ, മകനോ മകളോ 15 വയസ്സ് തികഞ്ഞ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ജനസംഖ്യാ റജിസ്റ്റർ പ്രോഗ്രാമിലെയും ഐഡി കാർഡിലെയും ഡാറ്റ അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി ഒരു െഎസിപി ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും മകന്റെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാനും വേണ്ടി അപേക്ഷിക്കുകയും വേണം.  

യുഎഇ നിവാസികൾ തങ്ങളുടെ മക്കൾ 15 വയസ്സ് തികഞ്ഞ തീയതി മുതൽ നിശ്ചിത സമയത്തിനുള്ളിൽ തങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ഐസിപി ചൂണ്ടിക്കാട്ടി. റസിഡൻസി പുതുക്കുമ്പോൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.

English Summary: Emirates ID card must be updated after marriage, urges ministry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA